ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനില്‍നിന്ന് വീണ് മരിച്ചു


ബന്ധുവിനെ ട്രെയിൻ കയറ്റിവിടാനെത്തിയ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് സംഭവം.

കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. രാവിലെ 11 മണിയോടെ ശബരി എക്സ്പ്രസ്സിൻറെ അടിയിൽ പെട്ടാണ് അനു മരിച്ചത്. മിഥുനാണ് അനുവിന്റെ ഭർത്താവ്.

Post a Comment

0 Comments