സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ

സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കിയ സന്തോഷം പങ്കുവച്ച് നടൻ ദുൽഖർ സൽമാൻ. ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ സെക്കൻഡ് ഷോയിലൂടെയാണ് ദുൽഖർ സിനിമയിലെത്തുന്നത്.

ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചാണ് ദുൽഖർ തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്. 'പത്ത് വർഷം മുമ്പ് ഞാൻ വീണ്ടും ജനിച്ചു' എന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പിൽ കൂടെ നിന്ന് പിന്തുണച്ച എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും താരം അറിയിച്ചിട്ടുണ്ട്.


സെക്കൻഡ് ഷോയ്ക്ക് ശേഷം മികച്ച വേഷങ്ങൾ ദുൽഖറിനെ തേടിയെത്തി. തീവ്രം, എബിസിഡി, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, വിക്രമാദിത്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ദുൽഖർ ആരാധകർക്ക് പ്രിയപ്പെട്ട യുവതാരമായി മാറി. മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ നിന്ന് പാൻ ഇന്ത്യൻ സ്റ്റാർ എന്ന നിലയിലേക്കുള്ള ദുൽഖറിന്റെ വളർച്ച അതിവേ​ഗ​മായിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ദുൽഖർ ആരാധകരെ സൃഷ്ടിച്ചു. അഭിനയത്തിന് പുറമേ പിന്നണി ​ഗാനരം​ഗത്തേക്കും നിർമാണ രം​ഗത്തേക്കും താരം ചുവട് വച്ചു.

ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വാഫേറർ ഫിലിംസ് എന്ന നിർമാണക്കമ്പനി ഇന്ന് മലയാള സിനിമയിലെ മുൻനിര നിർമാണ കമ്പനികളിൽ ഒന്നാണ്.

Post a Comment

0 Comments