ബസ് ചാർജ് വർദ്ധന നാളെ പ്രഖ്യാപിക്കും


സംസ്ഥാനത്തു ബസ് ചാർജ് വർദ്ധന ഉടൻ തന്നെ നടപ്പിലായേക്കും. ഇതുസംബന്ധിച്ച് നാളെ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. മിനിമം ചാർജ് പത്ത് രൂപയായി വർദ്ധിപ്പിക്കും. വിദ്യാർഥികളുടെ യാത്ര നിരക്കും വർദ്ധിപ്പിക്കും.

വിദേശത്തു ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ എത്തിയ തിനു ശേഷം ബസ് ചാർജ് വർധന നടപ്പിലാക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു നേരത്തെ പറഞ്ഞിരുന്നത്. സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് മന്ത്രി ഉറപ്പ് നൽകിയിരുന്നത്.  

കിലോമീറ്ററിനു 90 പൈസ നിരക്ക് ഒരു രൂപയായി വർദ്ധിക്കും. രാത്രി യാത്ര മിനിമം നിരക്ക് 14 രൂപയാക്കി വർദ്ധിപ്പിക്കും. രാത്രി എട്ടിനും പുലർച്ചെ അഞ്ചിനും ഇടയിലായിരിക്കും അധിക നിരക്ക് നൽകേണ്ടത്. വിദ്യാർഥികളുടെ യാത്ര നിരക്ക് രണ്ട് രൂപ യിൽനിന്ന് അഞ്ച് രൂപയാക്കും.

ബിപിഎൽ വിദ്യാർഥികൾക്കു സൗജന്യ യാത്ര അനുവദിക്കുന്നതും പരിഗണയിൽ ഉണ്ട്. ജസ്റ്റീസ് രാമചന്ദ്രൻ കമ്മിറ്റിയുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന നടപ്പിലാക്കുന്നത്.

Post a Comment

0 Comments