ക്ഷേത്രത്തിലും പള്ളിയിലും തുടര്‍ച്ചയായി കവര്‍ച്ച:മോഷ്ടാവിനെ നാട്ടുകാർ ചേർന്ന് പിടിയിൽ


നന്തിബസാര്‍: മൂടാടി മുചുകുന്ന് ഊരാളുകുന്നുമ്മല്‍ ജുമാമസ്ജിദ് പള്ളിയില്‍ മോഷണം നടത്താന്‍ ശ്രമിക്കവെ വടകര ചെരണ്ടത്തൂര്‍ കണ്ടിമീത്തല്‍ നൗഷാദ് (42) ആണ് പിടിയിലായത്.

ഞായറാഴ്ച പുലര്‍ച്ചെ നാലോടെ പള്ളിയുടെ നേർച്ച പെട്ടി കുത്തിപ്പൊളിക്കാന്‍ ശ്രമിക്കുന്നത് ഉസ്താദിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് മോഷ്ടാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു.

പൊലീസ് എത്തുന്നത് വരെ മോഷ്ടാവ് രക്ഷപ്പെടാതിരിക്കാന്‍ സമീപത്തെ തെങ്ങില്‍ നാട്ടുകാര്‍ കൈകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ കെട്ടിയിട്ടു. പള്ളി നേർച്ചപെട്ടി കുത്തിപ്പൊളിക്കുന്നതിന് മുമ്പായി സമീപത്തെ മുചുകുന്ന് കോട്ടയില്‍ കോവിലകം ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് മൂവായിരത്തോളം രൂപ കവര്‍ന്നതായി കണ്ടെത്തി.

മോഷണത്തുക പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇയാളോടപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ഓടിപ്പോയതായി നാട്ടുകാര്‍ പറഞ്ഞു. മോഷ്ടാവ് സഞ്ചരിച്ച ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി എസ്.ഐ എം.എല്‍. അനൂപിന്റെ നേതൃത്വത്തിലെ പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിലെടുത്തു.

Post a Comment

0 Comments