പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


നമുക്ക് ചുറ്റും ഓരോ ദിവസം കഴിയുന്തോറും സാമ്പത്തിക തട്ടിപ്പ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ തട്ടിപ്പ് കേസുകളാണ് കൂടുതലായി കണ്ടുവരുന്നത്. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നത്.

ഇപ്പോള്‍ പാന്‍ കാര്‍ഡ് ദുരുപയോഗം ചെയ്തും തട്ടിപ്പുകള്‍ നടക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. മറ്റൊരാളുടെ പാന്‍ നമ്പര്‍ നിയമവിരുദ്ധമായി സമ്പാദിച്ച് വായ്പ എടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായവര്‍ ഇക്കാര്യം അറിയുന്നത്. 

ചില ധനകാര്യ സ്ഥാപനങ്ങള്‍ പാന്‍ കാര്‍ഡും മൊബൈല്‍ നമ്പറും ഉണ്ടെങ്കില്‍ ചെറിയ തോതിലുള്ള വായ്പകള്‍ അനുവദിക്കുന്നുണ്ട്. ഇതാണ് തട്ടിപ്പുകാര്‍ അവസരമാക്കുന്നത്. മറ്റൊരാളുടെ പാന്‍ കാര്‍ഡ് നിയമവിരുദ്ധമായി തരപ്പെടുത്തി വായ്പ സമ്പാദിക്കുകയാണ്. ഇക്കാര്യം പാന്‍ കാര്‍ഡ് ഉടമ അറിയാതെ പോകുകയും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരികയും ചെയ്ത നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നത്.

'പാന്‍ കാര്‍ഡ് നമ്പര്‍ നല്‍കുമ്പോള്‍ സൂക്ഷിക്കുക'

അതിനാല്‍ ആര്‍ക്കും അതീവ രഹസ്യസ്വഭാവമുള്ള പാന്‍, ആധാര്‍ നമ്പറുകള്‍ കൈമാറരുത് എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അറിയുന്ന ആള്‍ക്കാണ് കൈമാറുന്നതെങ്കില്‍ കൂടിയും അതീവ ജാഗ്രത പാലിക്കണം. രേഖകള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണ്. 

പാന്‍, ആധാര്‍ പകര്‍പ്പുകള്‍ കൈമാറുന്നതിന് മുന്‍പ് ഏത് ഉദ്ദേശത്തിനാണ് നല്‍കുന്നത് എന്ന് അതില്‍ രേഖപ്പെടുത്തുന്നത് നല്ലതാണ്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറയ്ക്കും. 

ഇതിന് പുറമേ ഇടയ്ക്കിടെ വായ്പ വിശദാംശങ്ങള്‍ പരിശോധിക്കുന്നത് നല്ലതാണ്. സിബില്‍, equifax, experian, crif high mark തുടങ്ങി ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളുടെ വെബ്‌സൈറ്റുകളില്‍ കയറി ഓണ്‍ലൈനായി സിബില്‍ സ്‌കോറും വായ്പ വിശദാംശങ്ങളും പരിശോധിക്കാന്‍ സൗകര്യമുണ്ട്.

സൈറ്റില്‍ കയറി സ്വന്തം പേര് നല്‍കി പാന്‍ കാര്‍ഡ് ഉടമകള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നത് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായകമാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

Post a Comment

0 Comments