കാഞ്ഞങ്ങാട് : മാധ്യമ പ്രവര്‍ത്തന രംഗത്ത് നടക്കുന്നത് വലിയ ചൂഷണം കാഞ്ഞങ്ങാട് മാധ്യമ പ്രവര്‍ത്തന രംഗത്ത് ഇന്ന് നടക്കുന്നത് വലിയ ചൂഷണമാണെന്ന് ഇ ചന്ദ്രശേഖരന് എം.എല്‍ എ. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്മെന്റ് കെ.ആര്. എം യു മായി ചേര്‍ന്ന് നടത്തുന്ന മാധ്യമ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇ. ചന്ദ്രശേഖരന്.
പണ്ട് കാലത്ത് വളരെ കഷ്ടപ്പെട്ടാണ് മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ കണ്ടെത്തിയിരുന്നത്. അതിന് സമൂഹത്തിന്റെ അടിത്തട്ടിലുള്ള കാര്യങ്ങള്‍ പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നു. എന്നാലിന്ന് പുതിയ കാലത്ത് ഒരാള്‍ ചെയ്ത വാര്‍ത്ത തന്നെ എല്ലാവരും ആവര്‍ത്തിക്കുന്നു. സൗകര്യങ്ങള്‍ ഏറെയുണ്ടെങ്കിലും വാര്‍ത്തകള്‍ അതിവേഗം എല്ലായിടത്തും എത്തുന്നുവെങ്കിലും അതൊന്നും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നില്ല. അല്ലെങ്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനാവുന്നില്ല .കാരണം ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ ഡിജിറ്റല്‍ മൂലധനത്തിന്റെ ഇരകളാണ് . അതിനാല്‍ ഇന്നത്തെ കരാര്‍ ലേഖകര്‍ക്ക് അതിന്റെതായ പരിധിയുണ്ട്. എന്തൊക്കെയായാലും മാധ്യമ പ്രവര്‍ത്തകരില്‍ സമൂഹത്തിന് വലിയ പ്രതീക്ഷയുണ്ട്. പക്ഷെ പലരും സ്വയം പരിശോധന നടത്തുന്നില്ല. കരാര്‍ തൊഴിലാളികള്‍ക്കും പ്രാദേശിക ലേഖകര്‍ക്കും തൊഴിലിന് അനുസൃതമായ വേതനവും ഉണ്ടാവണം. അതിന് കൂട്ടമായ പരിശ്രമം ഉണ്ടാവണം അതിന് ശില്പശാല സഹായകമാവട്ടെ എന്നും അദ്ദേഹം പറഞ്ഞു.
‘മാധ്യമ പ്രവര്‍ത്തന മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍' എന്ന വിഷയത്തിൽ അഡ്വ. ശശി.ഡി.നമ്പ്യാർ 'വ്യക്തിത്വ വികസനം’ എന്ന വിഷയത്തില്‍ അജിത് മേനോന് എന്നിവർ ക്ലാസുകള്‍ എടുത്തു.
0 Comments