വർക്ക് ഫ്രം ഹോം: പുതിയ തട്ടിപ്പ്

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം ഓഫറുമായി പുതിയ തട്ടിപ്പു നടക്കുന്നതായി കേരള പൊലീസ്. ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പാലിക്കണമെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ കേരള പൊലീസ് വ്യാജ ഓഫറുകൾക്കെതിരെ മുന്നറിയിപ്പ് നൽകിയത്.

വർക്ക് ഫ്രം ഹോം ജോലിക്ക് പ്രതിദിനം വലിയ തുക വാഗ്ദാനം ചെയ്യുന്ന വ്യാജസന്ദേശങ്ങൾ നിങ്ങളുടെ മൊബൈലിലും എത്തിയേക്കാമെന്നും കേരള പൊലീസ് വ്യക്തമാക്കി.ഓൺലൈൻ പഠനത്തിനായി മൊബൈൽ ഉപയോഗം വർദ്ധിച്ചതോടെയാണ് രക്ഷകർത്താക്കളെ ലക്ഷ്യമാക്കി ഇത്തരം സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. 

ആളുകളുടെ വിശ്വാസമർജിക്കാനായി സ്‌കൂൾ പ്രിൻസിപ്പലിന്റെ പേരിലാണ് പുതിയ തട്ടിപ്പ്. എസ്എംഎസ്, വാട്ട്‌സാപ്പ് എന്നിവയിലൂടെയുള്ള ഇത്തരം സന്ദേശങ്ങളെ അവഗണിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.


Post a Comment

0 Comments