"ആദാമിന്റെ മകന്‍ അബു" അബൂട്ടി വിടവാങ്ങി

മികച്ച ചിത്രത്തിനുള്ള 2010ലെ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലെ കേന്ദ്ര കഥാപാത്രമായ അബുവിന് അവലംബമാക്കിയ മട്ടന്നൂര്‍ സ്വദേശി കെ.പി. അബൂട്ടി അന്തരിച്ചു. സംവിധായകന്‍ സലീം അഹമ്മദ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

‘കെ.പി. അബൂട്ടിക്ക പരിയാരം ഹസ്സന്‍മുക്ക് ഇന്ന് കാലത്ത് മരണപെട്ടു. പണ്ട് പള്ളിയിലും പരിസരങ്ങളിലും അത്തറുകളും യുനാനി മരുന്നുകളും മതഗ്രന്ഥങ്ങളും രാശിക്കല്ലുകളും വില്‍പ്പന നടത്തിയിരുന്ന അബൂട്ടിക്കയുടെ രീതികളായിരുന്നു ആദാമിന്റെ മകന്‍ അബുവിലെ അബു എന്ന കഥാപാത്രത്തിന് പകര്‍ന്ന് നല്‍കിയത്. അള്ളാഹു ആ സാധു മനുഷ്യന് സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ,’ സലീം അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു. 

ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന കാലത്തുണ്ടായ തന്റെ അനുഭവങ്ങളാണ് ഈ ചിത്രത്തിന്റെ കഥയ്ക്ക് ആധാരമെന്ന് സംവിധായകന്‍ സലീം അഹമദ് പറഞ്ഞിരുന്നു.

Post a Comment

0 Comments