കൂമ്പാറയുടെ സ്വന്തം പോസ്റ്റ് മാസ്റ്റർ കൂമ്പാറ ബേബി പടിയിറങ്ങി


കൂമ്പാറ: കൂമ്പാറ ബസാർ പോസ്റ്റ് മാസ്റ്റർ പദവിയിൽ 31 വർഷത്തെ സേവനം പൂർത്തിയാക്കി കൂമ്പാറ ബേബി സാർ ഇന്ന് ഓഫീസിൻ്റെ പടിയിറങ്ങി. 1991 കൂമ്പാറ ബസാർ എന്ന വിലാസത്തിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചതു മുതൽ ബേബി സാർ ആയിരുന്നു ഇവിടുത്തെ പോസ്റ്റ് മാസ്റ്റർ.

ജോലി തിരക്കുകൾക്കിടയിലും കലാ സാംസ്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ബേബി പേരിൻ്റെ കൂടെ കൂമ്പാറ കൂടി ചേർത്ത് കൂമ്പാറ ബേബി ആയി. മനോഹര കൈക്ഷരത്തിന് ഉടമയായ അദ്ദേഹം എഴുനൂറിലധികം ക്രിസ്തീയ ഭക്തി ഗാനങ്ങൾ രചിച്ചു. കോഴിക്കോട് ആകാശവാണിയിലെ അംഗീകൃത ഗാന രചയിതാവു കൂടിയാണ് ബേബി. 

കൂമ്പാറ ബേബിയെ ആദരിക്കാൻ പൗരാവലി നടത്തിയ ചടങ്ങ് ലിന്റോ ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments