മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസിൻ്റെ പിടിയിൽ


തോട്ടുമുക്കത്ത് മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പൊലീസിൻ്റെ പിടിയിൽ. ചെറുവാടി അങ്ങാട്ടപൊയിൽ അഫ്സൽ (27), ചുള്ളിക്കപറമ്പ് തേലേരി ഷാനിദ് (25) എന്നിവരെയാണ് മുക്കം പൊലീസ് പിടികൂടിയത്.

തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ വാഹന പരിശോധനക്കിടെയാണ് യുവാക്കൾ പിടിയിലായത്. അഞ്ചു ഗ്രാം മയക്കുമരുന്നാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

Post a Comment

0 Comments