ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകൾ വൈകിട്ട് വരെ; തീരുമാനം ഇന്നുണ്ടാകും


സംസ്ഥാനത്ത് 1 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പുതിയ സമയക്രമത്തിൽ ഇന്ന് തീരുമാനം. വൈകിട്ട് വരെയാക്കുന്നതിൽ ഇന്നലെ ചർച്ച നടന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. കൂടുതൽ ചർച്ചകൾക്ക് ശേഷം ഇന്ന് തീരുമാനം ഉണ്ടാകും.

14ആം തിയതി മുതലാണ് 1 മുതൽ 9 വരെയുള്ള ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസുകൾ വൈകിട്ട് വരെയാക്കാനാണ് ആലോചന. ബാച്ചുകളാക്കി തിരിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലെ ക്ലാസുകൾ തുടരേണ്ടതുണ്ടോയെന്നതിലും തീരുമാനം ഉണ്ടാകും.

Post a Comment

0 Comments