ഭ​ർ​ത്താ​വ് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു


ഭ​ര്‍​ത്താ​വ് പെ​ട്രോ​ള്‍ ഒ​ഴി​ച്ച് തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു. കൊല്ലം നീ​ണ്ട​ക​ര നീ​ലേ​ശ്വ​രം തോ​പ്പ്ശ​ര​ണ്യ ഭ​വ​നി​ല്‍ ശരണ്യ (35)​ആ​ണ് മ​രി​ച്ച​ത്.

ഭ​ര്‍​ത്താ​വി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ശ​ര​ണ്യ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ര​ണ്യ​യു​ടെ ഭ​ര്‍​ത്താ​വ് ബി​നു(40)​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ശ​ര​ണ്യ അ​ടു​ക്ക​ള​യി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടെ ബ​ക്ക​റ്റി​ല്‍ പെ​ട്രോ​ളു​മാ​യി വ​ന്ന ബി​നു പെ​ട്രോ​ള്‍ ശ​ര​ണ്യ​യു​ടെ ശ​രീ​ര​ത്തി​ല്‍ ഒ​ഴി​ക്കു​ക​യും തീ ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

ശ​ര​ണ്യ​യ്ക്ക് മ​റ്റാ​രോ​ടോ അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്നാ​ണ് ബി​നു കൃ​ത്യം ചെ​യ്ത​ത്. നി​മി​ഷ, നി​ഖി​ത എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്.

Post a Comment

0 Comments