ഇന്ത്യയുടെ വാനമ്പാടി ഇനി ഓര്‍മ, യാത്രാമൊഴിയേകി രാജ്യം


ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കർക്ക് യാത്രാമൊഴിയേകി രാജ്യം. മുംബൈ ശിവാജി പാർക്കിലെ പൊതുദർശനത്തിൽ പ്രധാനമന്ത്രി അന്തിമോപചാരം അർപ്പിച്ചു. രാജ്യത്തെ രാഷ്ട്രീയ സാംസ്കാരിക കലാ രം​ഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ ശിവാജി പാർക്കിലാണ് മൃതദേഹം സംസ്കരിച്ചത്. സംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി പ്രമുഖർ ഉൾപ്പെടെ നിരവധിയാളുകളാണ് ശിവാജി പാർക്കിലെത്തിയത്.

തന്റെ 13ാം വയസ്സിലാണ് ലതാ മങ്കേഷ്‌കര്‍ സംഗീത ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ സംഗീതത്തിലെ അവിഭാജ്യ സാന്നിധ്യമായി മാറാന്‍ ലത മങ്കേഷ്‌കറിന് കഴിഞ്ഞു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധി പേരാണ് പ്രിയ ​ഗായികയ്ക്ക് അനുശോചനം അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. ആദരസൂചകമായി രാജ്യത്ത് രണ്ട് ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. 

ന്യൂമോണിയ ബാധയെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു ലതാജിയുടെ മരണം. 92 വയസായിരുന്നു. കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേക്ക്.

Post a Comment

0 Comments