പെൺകുട്ടികൾ ചാടിപ്പോയ സംഭവം; സൂപ്രണ്ടിനെ സ്ഥലം മാറ്റി


കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറുപെൺകുട്ടികൾ ചാടിപോയ സംഭവത്തിൽ ഹോം സൂപ്രണ്ടിനും പ്രൊട്ടക്ഷൻ ഓഫീസർ ഇൻസ്റ്റിറ്റിയൂഷൻ കെയറിനുമെതിരെ നടപടി. ഹോം സൂപ്രണ്ട് സൽമയെയാണ് സ്ഥലം മാറ്റിയത്. സംഭവത്തിൽ കർശന നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി വനിതാ ശിശു വികസന വകുപ്പിന് നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പ് ഹോം സൂപ്രണ്ടിനെതിരെ നടപടിയെടുത്തത്.

Post a Comment

0 Comments