ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ പഞ്ചായത്ത് അംഗത്വം രാജിവച്ചു


കാമുകനൊപ്പം ജീവിക്കുന്നതിനായി ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസിലെ പ്രതി സൗമ്യ ഏബ്രഹാം(33) പഞ്ചായത്ത് അംഗത്വം രാജിവച്ചു. വണ്ടന്‍മേട് പഞ്ചായത്ത് അംഗമായിരുന്നു സൗമ്യ. 11ാം വാര്‍ഡായ അച്ചന്‍കാനത്ത് നിന്ന് എല്‍ഡിഎഫ് പ്രതിനിധിയായാണ് സൗമ്യ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

സൗമ്യ അറസ്റ്റിലായതോടെ പഞ്ചായത്ത് അംഗത്വം രാജിവെക്കാന്‍ എല്‍ഡിഎഫ് നിര്‍ദേശിച്ചിരുന്നു.കേസില്‍ സഹായികളായ ഷാനവാസ് (39), ഷെഫിന്‍ഷാ (24) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തതിരുന്നു.

പുറ്റടി അമ്പലമേട് തൊട്ടാപുരയ്ക്കല്‍ സുനില്‍ വര്‍ഗീസിനെയാണ് ഇരുചക്രവാഹനത്തില്‍ മാരക മയക്കുമരുന്നായ എംഡിഎംഎ വെച്ച് കുടുക്കാന്‍ ഭാര്യ സൗമ്യ എബ്രഹാം ശ്രമിച്ചത്. ഈ മാസം 22നായിരുന്നു സംഭവം.

വണ്ടന്‍മേട് ഇന്‍സ്പെക്ടറും ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുനില്‍ വര്‍ഗീസിന്റെ ഇരുചക്രവാഹനത്തില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയത്.

Post a Comment

0 Comments