മുന്‍ എം.എല്‍.എ എ. യൂനുസ് കുഞ്ഞ് അന്തരിച്ചു


മുസ്ലിം ലീഗ് നേതാവും മുൻ എം.എൽ.എയുമായ എ. യൂനുസ് കുഞ്ഞ് (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ അദ്ദേഹം 1991ൽ മലപ്പുറത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്. ഇരവിപുരത്തും പുനലൂരും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മുസ്ലിം ലീസ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം, ദേശീയ കൗൺസിൽ അംഗം, കൊല്ലം ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറി, വടക്കേവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗം, ജില്ല കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഖബറടക്കം വൈകീട്ട് നാലിന് കൊല്ലുവിള ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: ദാരീഫ ബീവി. നാല് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമുണ്ട്.

Post a Comment

0 Comments