കെട്ടിട നികുതി അടക്കാൻ സ്കാൻ & പേ സൗകര്യമൊരുക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്തിരുവമ്പാടി : കെട്ടിട ഉടമകൾക്ക് വസ്തു നികുതി അടക്കാൻ ഡിജിറ്റൽ സംവിധാനമൊരുക്കി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ പേരിൽ തിരുവമ്പാടി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ട് വഴിയാണ് സ്കാൻ & പേ സൗകര്യമൊരുക്കിയിരിക്കുന്നത്.

ഗ്രാമ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തിനു പുറത്തുമുള്ള കെട്ടിട ഉടമകൾക്ക് ഇതോടെ നികുതി വീട്ടിലിരുന്നും വിദേശത്തിരുന്നും അടക്കാനാവും. QR കോഡ് സ്കാൻ ചെയ്ത് നികുതിയടക്കുന്നവർക്ക് 9496048207 എന്ന വാട്സാപ്പ് നമ്പറിലേക്ക് പേ റസീപ്റ്റ് സെന്റ് ചെയ്യാനും അത് വഴി ഗ്രാമ പഞ്ചായത്തിന്റെ ഡിജിറ്റൽ റസീപ്റ്റ് നൽകാനും സംവിധാനമൊരുക്കീയിട്ടുണ്ട്.

Post a Comment

0 Comments