മൂന്നാം ക്ലാസുകാരിക്ക് നേരെ നഗ്നതാപ്രദർശനം; അൻപത്തിയെട്ടുകാരൻ അറസ്റ്റിൽ


താമരശ്ശേരി: മൂന്നാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ താമരശ്ശേരി തച്ചംപൊയിൽ ഒതയോത്ത് അമ്പലത്ത്കിഴക്കയിൽ ബാബുരാജി(58)നെയാണ് വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്തത്.

കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്ത് വടകര സബ് ജയിലിലേക്കയച്ചു.

തിങ്കളാഴ്ചയായിരുന്നു എട്ടു വയസ്സുകാരിയായ വിദ്യാർത്ഥിനി മാതാവിനൊപ്പം താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.

പ്രതി സ്ഥിരമായി സ്ത്രീകൾക്കും, കുട്ടികൾക്കും നേരെ തിരിഞ്ഞ് ലൈംഗിക ചേഷ്ടകൾ കാണിക്കുകയും, നഗ്നതാപ്രദർശനം നടത്തുകയും ചെയ്യുന്ന ആളാണെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments