മഹാഭാരതം സീരിയലിലെ ഭീമൻ; പ്രവീൺ കുമാർ സോബ്തി അന്തരിച്ചു


മഹാഭാരതം ടെലിവിഷൻ സീരിയലിൽ ഭീമസേനനെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ നടനും കായികതാരവുമായ പ്രവീൺ കുമാർ സോബ്‍തി (74) അന്തരിച്ചു. എഴുപതുകളുടെ അവസാനമാണ് ബോളിവുഡ് ചിത്രങ്ങളിലൂടെ പ്രവീൺ കുമാർ അഭിനയ രംഗത്തേക്ക് വന്നത്. എന്നാൽ അദ്ദേഹത്തിന് ലഭിച്ച കഥാപാത്രങ്ങൾ എല്ലാം തന്നെ ഒരേ തരത്തിലുള്ള വില്ലൻ വേഷങ്ങളായിരുന്നു. മഹാഭാരതം സീരിയലിലെ ഭീമൻറെ റോളിലൂടെയാണ് അദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് .

ഒരു നടന്നെന്നതിനു പുറമെ സ്പോർട്സ് താരം എന്ന നിലയിൽ തിങ്ങിയ ആളുകൂടിയാണ് പ്രവീൺ കുമാർ സോബ്‍തി. ഹാമർ ത്രോയും ഡിസ്‍കസ് ത്രോയുമായിരുന്നു പ്രാഗത്ഭ്യം തെളിയിച്ച കായികയിനങ്ങൾ. ഈ വിഭാഗത്തിൽ ഇന്ത്യയ്ക്കുവേണ്ടി നാല് ഏഷ്യൻ മെഡലുകൾ അദ്ദേഹം നേടിയിട്ടുണ്ട്. രണ്ട് ഒളിമ്പിക്സുകളിലും പ്രവീൺ കുമാർ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുമുണ്ട്. അദ്ദേഹം അർജുന അവാർഡ് ജേതാവുമാണ്. സ്പോർട്‍സിലൂടെ ബി എസ് എഫിൽ ഡെപ്യൂട്ടി കമാൻഡൻറ് ആയി നിയമനവും ലഭിച്ചിരുന്നു. അമിതാഭ് ബച്ചൻ നായകനായ ഷെഹൻഷായാണ് പ്രവീൺ കുമാർ അഭിനയിച്ച സിനിമകളിൽ ഏറ്റവും ശ്രദ്ധേ നേടിയ ചിത്രം.

  

Post a Comment

0 Comments