മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം ഇന്ന് അവസാനിക്കും


മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം ഇന്ന് അവസാനിക്കും. ഇന്ന് ദുബായിൽ നടക്കുന്ന നിക്ഷേപകരുടെ സംഗമത്തിലും പ്രവാസി മലയാളികളുടെ സ്വീകരണത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. ഇന്ന് രാത്രി മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിക്കും. അതിനിടെ എക്സ്പൊയിൽ കേരള വീക്കും പുരോഗമിക്കുകയാണ്.

ദുബായ് എക്‌സ്‌പോ 2020ലെ ഇന്ത്യൻ പവലിയനിലെ കേരള പവലിയൻ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തു. പത്തുവരെ നീളുന്ന കേരളവാരത്തിൽ സംസ്ഥാനത്തിന്റെ സംസ്‌കാരിക പൈതൃകം, സവിശേഷമായ ഉൽപ്പന്നങ്ങൾ, ടൂറിസം സാധ്യതകൾ, നിക്ഷേപം, ബിസിനസ് അവസരങ്ങൾ എന്നിവ പ്രദർശിപ്പിക്കും.

Post a Comment

0 Comments