കളർഫുളായി ലുക്മാന്റെ വിവാ​ഹം


മലയാള സിനിമയിൽ സജീവ സാന്നിധ്യമായ ലുക്മാൻ വിവാഹിതനായി. ജുമൈമയാണ് വധു. മലപ്പുറം പന്താവൂരില്‍ വച്ച് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരും വിവാഹിതരായത്.

 ചങ്ങരംകുളം സ്വദേശിയാണ് ലുക്മാന്‍. നിരവധി സിനിമാ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

 'കെഎല്‍ 10 പത്ത്' എന്ന സിനിമയിലൂടെയാണ് ലുക്മാന്‍ ശ്രദ്ധേയനാകുന്നത്. ശേഷം വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, കെയര്‍ ഓഫ് സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത 'ഓപ്പറേഷന്‍ ജാവ'യിലൂടെ നായക വേഷത്തിലുമെത്തി. ഈ ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. മമ്മൂട്ടിയുടെ 'ഉണ്ട' എന്ന സിനിമയിലെ ബിജു കുമാര്‍ എന്ന നടന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐശ്വര്യ ലക്ഷ്മി നായികയായി എത്തിയ അര്‍ച്ചന 31 നോട്ടൗട്ട് ലുക്മാന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. 

Post a Comment

0 Comments