ദീപ് സിദ്ദു വാഹനാപകടത്തില്‍ മരിച്ചു


പഞ്ചാബി നടനും സാമൂഹിക പ്രവർത്തകനുമായ ദീപ് സിദ്ദു (37) വാഹനാപകടത്തിൽ മരിച്ചു. ഹരിയാനയിലെ സോനിപത്തിലെ എക്സ്പ്രസ് ഹൈവേയിൽ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കർഷക സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷക്കേസിൽ ദീപ് സിദ്ദു പ്രതി ചേർക്കപ്പെട്ടിരുന്നു.

ഡൽഹിയിൽ നിന്ന് പഞ്ചാബിലേക്ക് കാറിൽ പോകവെയാണ് അപകമുണ്ടായത്. ട്രക്കിന് പിറകിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദു തത്ക്ഷണം മരിച്ചുവെന്നാണ് പോലീസ് നൽകുന്ന വിവരം.

ചെങ്കോട്ടയിൽ പതാക ഉയർത്താൻ ദീപ് സിദ്ദു നേതൃത്വം നൽകിയെന്നായിരുന്നു ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥൻമാരെ ആക്രമിച്ച ശേഷം ചെങ്കോട്ടയിൽ കടന്ന സിദ്ദുവും കൂട്ടരും അവിടെ സിഖ് പതാക ഉയർത്തിയതും വിവാദമായി. ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിന് പിന്നിൽ സിദ്ദുവാണെന്ന് കർഷകസമര നേതാക്കൾ നേരത്തെ ആരോപിച്ചിരുന്നു. കലഹത്തിന് ആഹ്വാനം ചെയ്യൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി സിദ്ദുവിനെ 2021 ഫെബ്രുവരി ഒമ്പതിന് അറസ്റ്റ് ചെയ്തിരുന്നത്. ഏപ്രിൽ 16 ന് സിദ്ദുവിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments