പ്രേംനസീര്‍ ചലച്ചിത്ര പുരസ്‌കാരം: മികച്ച നടന്‍ ഇന്ദ്രന്‍സ്, നടി നിമിഷ


പ്രേംനസീർ സുഹൃത്സമിതി - ഉദയ സമുദ്ര സംഘടിപ്പിക്കുന്ന നാലാമത് പ്രേംനസീർ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്ത 'വെള്ള'മാണ് മികച്ച ചിത്രം. പ്രജേഷ് സെൻ തന്നെയാണ് മികച്ച സംവിധായകൻ. 'ഹോമി'ലെ അഭിനയത്തിന് ഇന്ദ്രൻസിനെ മികച്ച നടനായി തിരഞ്ഞടുത്തു. നായാട്ട്, മാലിക്ക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നിമിഷ സജയനാണ് മികച്ച നടി. പ്രേംനസീർ ഫിലിം ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്ക്കാരം നടി അംബികയ്ക്ക് സമ്മാനിക്കും.

പ്രത്യേക ജൂറി പുരസ്ക്കാരം: ഇ.എം.അഷ്റഫ് ( സംവിധായകൻ, ചിത്രം: ഉരു)
മികച്ച സാമൂഹ്യ പ്രതിബദ്ധ്യത ചിത്രം: ഉരു- നിർമ്മാതാവ്, മൺസൂർ പള്ളൂർ,
മികച്ച സഹനടൻ: അലൻസിയർ ( ചിത്രം: ചതുർമുഖം )
മികച്ച സഹനടി: മഞ്ജു പിള്ള ( ചിത്രം: ഹോം)
മികച്ച തിരകഥാകൃത്ത്: എസ്. സഞ്ജീവ് ( ചിത്രം: നിഴൽ)
മികച്ച ക്യാമറാമാൻ: ദീപക്ക് മേനോൻ ( ചിത്രം: നിഴൽ)
മികച്ച പാരിസ്ഥിതിക ചിത്രം: ഒരില തണലിൽ, നിർമ്മാതാവ്: ആർ. സന്ദീപ് ),
മികച്ച നവാഗത സംവിധായകൻ: ചിദംബരം (ചിത്രം: ജാൻ. എ. മൻ)
മികച്ച ഗാനരചയിതാവ്: പ്രഭാവർമ്മ (ഗാനങ്ങൾ: ഇളവെയിൽ ..., ചിത്രം: മരക്കാർ, കണ്ണീർ കടലിൽ ...., ചിത്രം: ഉരു)
മികച്ച സംഗീതം: റോണി റാഫേൽ (ചിത്രം: മരക്കാർ)
മികച്ച ഗായകൻ: സന്തോഷ് ( ചിത്രം: കാവൽ, ഗാനം: കാർമേഘം മൂടുന്നു .....)
മികച്ച ഗായിക: ശുഭ രഘുനാഥ് ( ചിത്രം: തീ, ഗാനം: നീല കുറിഞ്ഞിക്ക്)
മികച്ച നവാഗത നടൻ: ശ്രീധരൻ കാണി ( ചിത്രം: ഒരില തണലിൽ)
മികച്ച പി.ആർ. ഒ: അജയ് തുണ്ടത്തിൽ( ചിത്രം: രണ്ട്)

Post a Comment

0 Comments