ബസ് ചാർജ് കൂട്ടാൻ ശുപാർശ; സർക്കാർ തീരുമാനം ഉടൻ


സംസ്ഥാനത്തെ ബസ് ചാർജ് കൂട്ടണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് നൽകി. മിനിമം ചാർജ് പത്താക്കണമെന്നാണ് ശുപാർശ. നിലവിൽ എട്ട് രൂപായാണ് മിനിമം ചാർജ്. ജസ്റ്റിസ് രാമചന്ദ്രൻ റിപ്പോർട്ടിൽ സർക്കാർ തീരുമാനം ഉടൻ ഉണ്ടാവും.

കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾക്കും സ്വകാര്യ ബസുകൾക്കും മിനിമം ചാർജ് 10 രൂപയായി ഉയർത്തണമെന്നാണ് കമ്മിഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാം. നിലവിൽ ഇത് 70 പൈസയാണ്.

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 5 രൂപയാക്കാം എന്നാണു കമ്മീഷന്റെ ശിപാർശ. ഇത് 6 രൂപയാക്കണമെന്നാണ് ബസുടമകൾ ആവശ്യപെട്ടിരുന്നത്. അതേസമയം ബി.പി.എൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര നൽകണമെന്ന ഗതാഗത മന്ത്രിയുടെ നിർദേശം റിപ്പോർട്ടിലില്ല. ഇക്കാര്യത്തിൽ നയപരമായ തീരുമാനം സർക്കാർ എടുക്കട്ടെയെന്നാണ് കമ്മീഷൻ നിലപാട്.  

രാത്രിയാത്രക്ക് മിനിമം ചാർജ് 14 രൂപയാക്കി ഉയർന്ന നിരക്ക് ഈടാക്കാമെന്നും കമ്മീഷൻ ശിപാർശ ചെയ്തു. കമ്മീഷൻ ഗതാഗത സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ട് ഉടൻ മന്ത്രിക്ക് കൈമാറും. ഇത് മന്ത്രിസഭ ചർച്ച ചെയ്ത് അന്തിമ തീരുമാനം ഉണ്ടാവുക മുഖ്യമന്ത്രിയുടെ സാന്നീധ്യത്തിലായിരിക്കും .

Post a Comment

0 Comments