ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോളേജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കോടഞ്ചേരി സ്വദേശി മരിച്ചു. കുപ്പായക്കോട് അങ്ങാടിയിൽ ബാർബർഷോപ്പ് നടത്തുന്ന കാഞ്ഞിരാട് തറപ്പിൽ ജസ്റ്റിൻ ബേബി (33) ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് കാഞ്ഞിരാടുള്ള വീട്ടിലേക്ക് പോകുംവഴി കോടഞ്ചേരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്റ്റിനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് വെളുപ്പിനാണ് മരണം.
മുൻപ് കോടഞ്ചേരിയിലും ബാർബർ ഷോപ്പ് നടത്തിയിരുന്നു, പിന്നീട് കുപ്പായക്കോട് അങ്ങാടിയിലേക്ക് മാറുകയായിരുന്നു.

മാതാവ് ലിസി. ഭാര്യ ലിൻഡ.
അഞ്ചു വയസുള്ള ഒരു മകളും ഉണ്ട്

Post a Comment

0 Comments