നരിക്കുനിയില്‍ വന്‍ ലഹരി വേട്ട: ചേളന്നൂര്‍ സ്വദേശി അറസ്റ്റിൽ


എംഡിഎംഎ, എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവയുമായി ചേളന്നൂര്‍ സ്വദേശിയായ യുവാവിനെ റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണങ്കര കിഴക്കേ നേരത്ത് കിരണ്‍(24) ആണ് പിടിയിലായത്.

 1160 മില്ലിഗ്രാം എംഡിഎം 120 മില്ലിഗ്രാം എല്‍ എസ് ഡി സ്റ്റാമ്പ്, ഹഷീഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പോലീസ് മേധാവി എ ശ്രീനിവാസ് ഐ.പി.എസി ന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് താമരശ്ശേരി ഡി വൈ എസ് പി അഷ്‌റഫ് തെങ്ങലക്കണ്ടി, നാര്‍ക്കോട്ടിക് ഡിവൈഎസ്പി അശ്വ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നരിക്കുനിയില്‍ വച്ചാണ് മയക്കുമരുന്നുമായി യുവാവിനെ പിടികൂടിയത്.

Post a Comment

0 Comments