സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.

അരീക്കോട്: ഓൾഡ് ഫൈറ്റെർസ് ഫുട്‌ബോൾസ് മൂന്നാം വാർഷികത്തിന്റെ ഭാഗമായി മുൻ ഫുട്‌ബോൾ താരവും കോച്ചും ഡി എഫ് എ മെമ്പറുമായിരുന്ന എടനാട്ടു ഖാലിദ് സ്മരണയിൽ സൗഹൃദ ഫുട്‌ബോൾ മത്സരം സംഘടിപ്പിച്ചു.

അരീക്കോടിന്റെ മൺമറഞ്ഞുപോയ പ്രഗൽഭ താരങ്ങളുടെ സ്മരണയിൽ ഫുട്‌ബോൾ മത്സരം സംഘടിപ്പിക്കുവാനും തീരുമാനിച്ചു. പുതിയ സീസണിലേക്കുള്ള ജേഴ്‌സി കൈരളി റിസോർട്ട്ന്റെ എം ഡി സമീർ പി Dr സഫറുള്ള കെ.ക്ക് നൽകി വിതരണം ചെയ്തു. 

ചടങ്ങിൽ മുൻ സ്റ്റേറ്റ് താരം സലാം നാലകത്ത്, യൂണിവേഴ്സിറ്റി താരം ജാഫിർ സി. പ്രൊ അഷ്‌റഫ്‌ കെ. റസാക്ക് ടി പി. മുനീർ പികെ. തുടങ്ങിയവർ സംസാരിച്ചു. അബ്ദുറഹ്മാൻ സി ക്യാപ്റ്റനായ ടീം മൻസൂർ ക്യാപ്റ്റനായ ടീമിനെ സമനിലയിൽ കളി അവസാനിച്ചു. അബ്ദുൽ നാസർ മാടത്തിങ്ങൽ കളി നിയന്ത്രിച്ചു.

Post a Comment

1 Comments