പട്ടാപ്പകല്‍ കൊന്നത് ഗുണ്ടയായി പ്രശസ്തനാവാന്‍: അജീഷിന്റെ മൊഴി പുറത്ത്


തമ്പാനൂരിൽ ഹോട്ടൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്ന കേസിലെ പ്രതി അജീഷ് നാട്ടിൽ 2 പേരെ കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് അജീഷിന്റെ മൊഴി. ​ഗുണ്ടയെന്ന പേരിൽ പ്രശസ്തനാവാൻ വേണ്ടിയാണ് ന​ഗരമധ്യത്തിൽ വെച്ച് ഹോട്ടൽ റിസപ്ഷനിസ്റ്റിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയതെന്നും അജീഷ് മൊഴി നൽകി.

അറിയപ്പെടുന്ന ഗുണ്ടയാ‍കാനായിരുന്നു ആഗ്രഹം. പട്ടാപ്പകൽ ഒരാളെ വെട്ടിക്കൊലപ്പെടുത്തിയതോടെ ഇനി എല്ലാവരും തന്നെ ഭയക്കുമെന്നും ചോദ്യം ചെയ്യലിൽ അജീഷ് പറഞ്ഞതായി പൊലീസ് പറയുന്നു. അസഭ്യം പറഞ്ഞതിന്റേയും മദ്യപി‍ച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിന്റെയും വിരോധമാണ് ഹോട്ടൽ റിസപ്ഷനിസ്റ്റ് കൊലപ്പെടുത്തിയതിന് പിന്നിലെന്ന് അജീഷ് ആവർത്തിച്ചു. 

Post a Comment

0 Comments