ഒന്നരവയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

നിലമ്പൂരിൽ ഒന്നരവയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു. പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്റെ മകൾ ഇഷ ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടയിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

ഉടൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കുട്ടിയുടെ പിതാവ് ഗൾഫിൽ നിന്നും നാട്ടിലേക്ക് വരാനിരിക്കെയാണ് ദുരന്തം ഉണ്ടായത്. മൃതദേഹം നിലമ്പൂർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേർന്നുള്ള ബക്കറ്റിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.അര മണിക്കൂറിലേറെ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.

കുട്ടിയെ കാണാതെ അര മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ആരെങ്കിലും കൊണ്ടുപോയോ എന്ന പേടിയിൽ ആയിരുന്നു എല്ലാവരും. പിന്നീടാണ് സമീപത്തെ വീട്ടിലെ ഫില്ലറിനോട് ചേർന്ന് ഇരുന്ന ബക്കറ്റ് ശ്രദ്ധയിൽപ്പെട്ടത്. ബക്കറ്റിലെ പാതി വെള്ളത്തിൽ തല കീഴായി മുങ്ങി കിടക്കുന്ന നിലയിൽ ആയിരുന്നു കുഞ്ഞെന്ന് അയൽവാസിയും മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്സുമായ ജിബിൻ പറയുന്നു.

Post a Comment

0 Comments