വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി


കോളേജ് വിദ്യാർഥിനിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുട കാറളം കിഴുത്താണി സ്വദേശിനിയായ സാന്ത്വന (19) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ കെകെടിഎം കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് സാന്ത്വന. ജ്യോതി പ്രകാശ്, രജിത ദമ്പതികളുടെ മകളാണ്.

അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. സമീപവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കാട്ടൂർ എസ്.ഐ പറഞ്ഞു.

വ്യാഴാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഇരിങ്ങാലക്കുടയിൽ നിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. കാട്ടൂർ പോലീസ് മേൽ നടപടി സ്വീകരിച്ചു. സഹോദരി: മാളവിക.

Post a Comment

0 Comments