മന്ത്രി മുഹമ്മദ് റിയാസ് വീണ്ടും സ്‌കൂൾ യൂണിഫോമില്‍!


മന്ത്രി പിഎ മുഹമ്മദ് റിയാസ് യൂണിഫോമില്‍ വീണ്ടും സ്‌കൂളിലെത്തി. പൂര്‍വ വിദ്യാര്‍ഥിയായ മന്ത്രി റിയാസ് കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാനാണ് യൂണിഫോമില്‍ എത്തിയത്.

ചരിത്രമുറങ്ങുന്ന കോഴിക്കോട് സെന്റ് ജോസഫ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ യൂണിഫോമണിഞ്ഞ് എത്തിയ മന്ത്രിയെ അധ്യാപകരും സഹപാഠികളും ചേര്‍ന്ന് വരവേറ്റു. 1988 മുതല്‍ 92 വരെ സെന്റ് ജോസഫ് സ്‌കൂളിലായിരുന്നു അദ്ദേഹം പഠിച്ചത്.സ്‌കൂള്‍ പഠന കാലത്തെ ഓര്‍മ്മകള്‍ പങ്കുവെച്ചും സെല്‍ഫിയെടുത്തും സ്‌കൂള്‍ മുറ്റത്ത് മന്ത്രിയും സഹപാഠികളും ഒത്തുകൂടി. 230 ആം വര്‍ഷത്തിലേക്ക് കടക്കുന്ന സ്‌കൂളിന്റെ ‘മിഷന്‍ ഗ്ലോറിയസ് സാഞ്ചോ’ എന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.

Post a Comment

0 Comments