താൻ മരിച്ചിട്ടില്ലെന്ന് മാലാ പാര്‍വതി.


ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ താന്‍ മരിച്ചെന്ന പേരില്‍ വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്നും അതിന്റെ പേരില്‍ രണ്ട് പരസ്യങ്ങളാണ് നഷ്ടമായതെന്നും നടി മാലാ പാര്‍വതി. താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റില്‍ തന്റെ മരണം സംബന്ധിച്ച് വാര്‍ത്തകള്‍ കൊടുത്ത വെബ്സൈറ്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പടെ പുറത്തുവിട്ടിട്ടുണ്ട്.

'മാലാ പാര്‍വതിയുടെ മരണത്തിന്‍റെ കാരണം എന്താണ്, അവര്‍ക്ക് സംഭവിച്ചതെന്ത്' എന്ന പേരിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്.

"മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.
പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി! - മാലാ പാര്‍വതി ഫേസ്ബുക്കിൽ കുറിച്ചു.

Post a Comment

0 Comments