ഗാന്ധി പ്രതിമ തകർത്ത നിലയിൽ


പാലക്കാട് ഗാന്ധി പ്രതിമ തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് മേനോൻ പാറയിലാണ് സംഭവം. ഷുഗർ ഫാക്ടറിക്ക് സമീപം സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമയാണ് തകർത്തത്. ഇന്ന് രാവിലെയാണ് പ്രതിമ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments