കീം ആദ്യ അലോട്ട്‌മെന്റ്‌ പ്രസിദ്ധീകരിച്ചു


മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ എംബിബിഎസ്‌, ബിഡിഎസ് കോഴ്സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമീഷണറുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വെബ്സൈറ്റ് വിലാസം www.cee. kerala.gov.in.

തിങ്കൾ വൈകിട്ട് നാല്‌ വരെ പ്രവേശനം നേടാമെന്ന് അധികൃതർ അറിയിച്ചു. ഇല്ലെങ്കിൽ തുടർ അലോട്ട്‌മെന്റ്‌ പ്രക്രിയക്ക്‌ പുറത്താകും. ഹെൽപ്പ് ലൈൻ: 0471 2525300. എംബിബിഎസിന്‌ സർക്കാർ മെഡിക്കൽ കോളേജുകളിൽ 1247 പേരും സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ 2350 പേരും ആദ്യ അലോട്ട്‌മെന്റിൽ ഇടം നേടി. ബിഡിഎസിൽ സർക്കാർ കോളേജുകളിൽ 237 പേരും സ്വാശ്രയത്തിൽ 1358 പേരും ഇടം നേടിയിട്ടുണ്ട്.

Post a Comment

0 Comments