ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും


മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ഇന്ന് ആശുപത്രി വിട്ടേക്കും. സ്വന്തമായി ആഹാരം കഴിക്കാനും തനിയെ നടക്കുവാനും തുടങ്ങി. മുറിവ് ഉണങ്ങുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ മാത്രമാണ് നിലവിൽ നൽകുന്നത്. രണ്ടു ദിവസം കൂടി സുരേഷ് നിരീക്ഷണത്തിൽ തുടരുമെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.

ജനുവരി 31നാണ് വാവസുരേഷിനെ കോട്ടയം കുറിച്ചിയിൽ നിന്നും പാമ്പ് കടിയേൽക്കുന്നത്. മുമ്പ് മുന്നൂറിലധികം തവണ പാമ്പുകടിയേറ്റിട്ടുണ്ടെങ്കിലും ഇത്രയും ഗുരുതരാവസ്ഥയിലേക്ക് പോകുന്നത് ഇതാദ്യമാണ്. ആശുപത്രിയിൽ എത്തിക്കുമ്പോൾ സുരേഷിൻറെ ഹൃദയത്തിൻറെ പ്രവർത്തനം 20 ശതമാനം മാത്രമായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കിൽ കോളേജിലെ 6 ഡോക്ടർമാർ അടങ്ങുന്ന വിദഗ്ധസംഘമാണ് സുരേഷിന് ചികിത്സ നൽകുന്നത്.

Post a Comment

0 Comments