ലോകായുക്ത ഓർഡിനൻസിൽ ​ഗവർണർ ഒപ്പിട്ടു


ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇന്നലെ ഗവർണറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സർക്കാരിന് ആശ്വാസകരമായ തീരുമാനമുണ്ടായത്. ​ഗവർണർ ഒപ്പിട്ടതോടെ ലോകായുക്ത നിയമഭേദ​ഗതി പ്രാബല്യത്തിൽ വന്നു. ഇനി ലോകായുക്ത വിധിയെ സർക്കാരിന് തള്ളാം.

ലോകായുക്തയുടെ 14-ാം വകുപ്പ്ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എ.ജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർ ഓർഡിൻസിൽ ഒപ്പിടരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നേരത്തെ ഗവർണർക്ക് കത്ത് നൽകിയിരുന്നു. ഭേദഗതിക്ക് ഗവർണർ അംഗീകാരം നൽകിയാൽ കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷ തീരുമാനം.

Post a Comment

0 Comments