തിരുവമ്പാടി: പുല്ലുരാംപാറ സെൻ്റ് ജോസഫ്സ് യു പി സ്കൂൾ അറബി അധ്യാപകൻ സൗത്ത് കൊടിയത്തൂർ പുതുശ്ശേരി ആബിദ് സുലൈമി (53) വാഹനാപകടത്തിൽ മരിച്ചു.
ഇന്ന് വൈകുന്നേരം 4 മണിക്ക് കാരശ്ശേരി ചോണാട് വെച്ച് സ്കൂട്ടർ ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അധ്യാപകന്റെ മരണത്തിൽ അനുശോചിച്ച് നാളെ (22-02-2022- ചൊവ്വ) പൂല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിന് അവധിയായിരിക്കുമെന്ന് സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അറിയിച്ചു.
0 Comments