തൃശൂര്‍ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതിയും യുവാവും ചാടി. ചാവക്കാട് സ്വദേശികളായ യുവതിയും യുവാവുമാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. സാരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.
ഇരുപത്തിമൂന്ന് വയസുകാരനായ യുവാവും പതിനെട്ട് വയസുകാരിയായ പെണ്‍കുട്ടിയുമാണ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടിയത്. പഴയ നഗരസഭാ കെട്ടിടത്തിന് മുകളില്‍ നിന്നും തെട്ടടുത്തുള്ള കുടുംബശ്രീ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് ഇരുവരും ചാടിയത്.
ഞായറാഴ്ചയായതിനാല്‍ ഇവർ കയറിയ നഗരസഭാ കെട്ടിടത്തിലെ സ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചിരുന്നില്ല. എന്തിനാണ് ഇവര്‍ താഴേക്ക് ചാടിയതെന്ന് വ്യക്തമല്ല. ഇവരില്‍ നിന്ന് മൊഴിയെടുത്തതിന് ശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പോലീസ് അറിയിച്ചു.
0 Comments