റോഡുകളില്‍ അഭ്യാസം നടത്തുന്ന ബൈക്ക് റൈഡര്‍മാരെ പിടികൂടാന്‍ എം.വി.ഡിതേടി


റോഡുകളില്‍ നിയമലംഘനം നടത്തുന്ന ബൈക്ക് റൈഡര്‍മാരെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍ വാഹന വകുപ്പ്.അമിത വേഗത ഉള്‍പ്പെടെ നിയമലംഘനങ്ങള്‍ കണ്ടാല്‍ ദൃശ്യങ്ങളെടുത്ത് അയക്കാന്‍ എല്ലാ ജില്ലയിലും മൊബൈല്‍ നമ്പർ ഏര്‍പ്പെടുത്തി. 

വാഹനങ്ങള്‍ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയവ കണ്ടാല്‍ ഇവരുടെ ദൃശ്യങ്ങളും വിവരങ്ങളും ഈ നമ്പറുകളിൽ അയക്കാം. വിവരങ്ങള്‍ നല്‍കുന്നവരെ പറ്റിയുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

ഫോട്ടോ, വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെടുന്നു. ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ എംവിഡി പരിശോധന കര്‍ശനമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കവും.

ദൃശ്യങ്ങളും വിവരങ്ങളും അയക്കേണ്ട നമ്പറുകൾ:

തിരുവനന്തപുരം – 9188961001

കൊല്ലം – 91889610023

പത്തനംതിട്ട – 91889610034

ആലപ്പുഴ – 91889610045

കോട്ടയം – 91889610056

ഇടുക്കി – 91889610067

എറണാകുളം – 91889610078.

തൃശൂര്‍ – 91889610089.

പാലക്കാട് – 918896100910

മലപ്പുറം – 918896101011

കോഴിക്കോട് – 918896101112

വയനാട് – 918896101213

കണ്ണൂര്‍ – 918896101314

Post a Comment

0 Comments