വാവ സുരേഷിന് വീട് നിർമ്മിച്ച് നൽകും


വാവാ സുരേഷിന് സി പി എം വീട് നിർമ്മിച്ച് നൽകുമെന്ന് മന്ത്രി വി എൻ വാസവൻ. അഭയം ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്നാകും വീട് നിർമ്മിച്ച് നൽകുക. വാവ സുരേഷിനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത് കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ അവസരോചിതമായ ഇടപെടലാണെന്ന് മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് വാവാ സുരേഷ് വീട്ടിലേക്ക് മടങ്ങിയതിനു ശേഷമാണ് മന്ത്രി വാസവൻറെ പ്രതികരണം.

വാവാ സുരേഷിൻറെ ആരോഗ്യനില സാധാരണ നിലയിലേക്ക് എത്തിയതിനെ തുടർന്നാണ് ഇന്ന് ഡിസ്ചാർജ് ചെയ്തത്. മന്ത്രി വി എൻ വാസവനും വാവാ സുരേഷിന്റെ കൂടെ ഉണ്ടായിരുന്നു. 

Post a Comment

0 Comments