ചങ്ങനാശ്ശേരിയിൽ വാഹനാപകടം: മൂന്ന് യുവാക്കൾ മരിച്ചു


കോട്ടയം: ചങ്ങനാശേരിയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. എസ്ബി കോളജിന് മുന്‍പിലായിരുന്നു അപകടം. ചങ്ങനാശേരി ഹിദായത്ത് നഗര്‍ പള്ളിപ്പറമ്ബില്‍ ഷാനവാസിന്റേയും ജെബിയുടേയും മകന്‍ അജ്മല്‍ റോഷന്‍(27), ഉല്ലാഹയില്‍ അലക്‌സ്(26), വാഴപ്പള്ളി കണിയാംപറമ്ബില്‍ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ യുവാക്കളെ നാട്ടുകാര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും അജ്മല്‍ മരിച്ചിരുന്നു. രുദ്രാക്ഷിനേയും അലക്‌സിനേയും ചെത്തിപ്പുഴ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ഇവരും മരിച്ചു.

Post a Comment

0 Comments