തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനെ പ്രതി അജീഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി


തമ്പാനൂരില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് അയ്യപ്പനെ പ്രതി അജീഷ് കൊലപ്പെടുത്തിയത് അതിക്രൂരമായി. നിരവധി തവണ കഴുത്തില്‍ വെട്ടി. മരണം ഉറപ്പാക്കാന്‍ തല പിടിച്ചുയര്‍ത്തി വീണ്ടും തുരുതുരെ കഴുത്തില്‍ വെട്ടിയശേഷമാണ് പ്രതി മടങ്ങിയത്. ഹോട്ടലിലെ രണ്ട് സി.സി.ടി.വി. ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് കൊലപാതകത്തിന്റെ ക്രൂരത വ്യക്തമാകുന്നത്. തിരക്കേറിയ സമയത്ത് വെട്ടുകത്തിയും എടുത്തുകൊണ്ട് പരസ്യമായാണ് പ്രതി അജേഷ് ഹോട്ടലിലേക്കു വന്നത്. പൊടുന്നനെ അയ്യപ്പന്റെ കഴുത്തില്‍ വെട്ടാന്‍ തുടങ്ങി. കഴുത്തിനു വെട്ടേറ്റ അയ്യപ്പന് നിലവിളിക്കാന്‍ പോലുമായില്ല.

അനങ്ങാന്‍ കഴിയുന്നതിനുമുമ്പുതന്നെ നിരവധി വെട്ടുകളേറ്റിരുന്നു. വെട്ടേറ്റ് മുന്നിലേക്ക് തല കുനിഞ്ഞപ്പോള്‍ തല പിടിച്ചുയര്‍ത്തി വീണ്ടും വെട്ടുകയായിരുന്നു. അയ്യപ്പന്റെ കഴുത്തിലും തലയ്ക്കും മുഖത്തുമായി 14 ഓളം വെട്ടുകളാണുണ്ടായിരുന്നത്. അയ്യപ്പന്റെ മരണം ഉറപ്പാക്കിയശേഷമാണ് അജേഷ് മടങ്ങിയത്. ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ ബൈക്കില്‍ കയറി മടങ്ങുകയും ചെയ്തു. അജേഷിന്റെ സ്വാഭാവികമായ വരവുംപോക്കും കാരണം ചുറ്റുമുള്ളവര്‍ക്കും പുറത്തുനിന്നവര്‍ക്കും സംശയമൊന്നും തോന്നിയതുമില്ല.

Post a Comment

0 Comments