ദിലീപിന് ജാമ്യവ്യവസ്ഥകള്‍ കര്‍ശനം; ലംഘിച്ചാല്‍ അറസ്റ്റ്


നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനും കൂട്ടുപ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചത് കർശന ഉപാധികളോടെ.

അന്വേഷണവുമായി സഹകരിക്കണമെന്ന കർശന നിർദേശം കോടതി ദിലീപിന് നൽകിയിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തപക്ഷം പ്രോസിക്യൂഷന് അറസ്റ്റ് നടപടികൾക്കു വേണ്ടി കോടതിയെ സമീപിക്കാവുന്നതാണ്.

സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്നും പ്രതികൾ ഒരുലക്ഷം രൂപയുടെ രണ്ട് ആൾ ജാമ്യം എടുക്കണമെന്നും കോടതി നിർദേശിച്ചു. മാത്രമല്ല, പ്രതികൾ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും വേണം.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ, ദിലീപ് ആയിരുന്നു ഒന്നാം പ്രതി. സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

Post a Comment

0 Comments