ഷി​ഗല്ല: മലപ്പുറത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്.


മലപ്പുറത്ത് ആശങ്ക വേണ്ട
മലപ്പുറത്ത് പ്രതിരോധ പ്രവർത്തനം ശക്തമാക്കി ആരോഗ്യവകുപ്പ്. ജില്ലയിൽ മറ്റാർക്കും ഷി​ഗല്ല രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും ഡി.എം.ഒ ആർ രേണുക അറിയിച്ചു. രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിച്ചതായും ഡി.എം.ഒ പറഞ്ഞു.

മലപ്പുറം പുത്തനത്താണിയില്‍ പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പിന്‍റെ ദ്രുത പ്രതികരണ സംഘം ജാഗ്രതാനിർദേശം നല്‍കി. കഴിഞ്ഞ ദിവസമാണ് ഏഴ് വയസുകാരൻ ഷി​ഗല്ല ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്ക രോഗത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.

വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.

Post a Comment

0 Comments