മാരക മയക്കുമരുന്നുമായി രണ്ട് കൂടത്തായ് സ്വദേശികൾ അറസ്റ്റിൽ


മാരക മയക്കുമരുന്നായ എം ഡി എം എ യുമായി രണ്ടുപേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൂടത്തായി ആറ്റിന്‍കര അമല്‍ ബെന്നി, കൂടത്തായി അമ്പായക്കുന്നുമ്മല്‍ വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. 

810 മില്ലീ ഗ്രാം മയക്കുമരുന്നും പോലീസ് പിടിച്ചെടുത്തു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് എസ് മാരായ കെകെ രാജേഷ് കുമാര്‍, പി കെ അഷ്‌റഫ്, എ എസ് ഐ മാരായ ശ്രീകുമാര്‍, സജീവന്‍, സീനിയര്‍ സി പി ഒ മാരായ അബ്ദുല്‍ റഹീം, ജയരാജന്‍, സി പി ഒ രതീഷ് എന്നിവരടങ്ങിയ സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജറാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.

Post a Comment

0 Comments