ഇരട്ടക്കൊല കേസ് പ്രതിക്ക് വധ ശിക്ഷ


വയനാട് വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസിൽ പ്രതി വിശ്വനാഥന് വധശിക്ഷ. കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വർഷം മുൻപ് മോഷണ ശ്രമത്തിനിടെയാണ് യുവദമ്പതികളെ വെള്ളമുണ്ട സ്വദേശികളായ വിശ്വനാഥൻ കൊല ചെയ്തത്. കൽപറ്റ സെഷൻസ് കോടതിയാണു കേസിൽ വിധി പറഞ്ഞത്.

കൊലപാതകത്തിനു പിന്നിൽ തൊട്ടിൽപാലം സ്വദേശിയാ വിശ്വനാഥനാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞെന്ന് കോടതി പറഞ്ഞു. 2018 ജൂലൈ ആറിനാണ് വെള്ളമുണ്ട സ്വദേശികളായ ഉമ്മറും (28), ഭാര്യ ഫാത്തിമ (20)യും കൊല്ലപ്പെടുന്നത്. വിവാഹം കഴിഞ്ഞു 3 മാസത്തിനു ശേഷമാണ് ഇരുവരും കൊല്ലപ്പെടുന്നത്. മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. നാലു ടീമായി തിരിഞ്ഞായിരുന്നു അന്വേഷണം തുടങ്ങിയത്.

പ്രതി ഫാത്തിമയുടെ ഫോൺ കൈക്കലാക്കിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. സെപ്റ്റംബർ 18നായിരുന്നു വിശ്വനാഥന്റെ അറസ്റ്റ്, ഫാത്തിമയുടെ സ്വർണം കുറ്റ്യാടിയിലെ കടയിൽ വിറ്റ പ്രതി ബാധ്യതകളെല്ലാം തീർത്തിരുന്നു.

മോഷണം ചെറുക്കാൻ ശ്രമിച്ച ദമ്പതികളെ കൊലപ്പെടുത്തിയ വിശ്വനാഥൻ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിച്ച് വീട്ടിലും പരിസരത്തും മുളകുപൊടി വിതറിയാണ് കടന്നത്. രണ്ടു മാസത്തെ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.


 

Post a Comment

0 Comments