സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ


സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകളുമായി സർക്കാർ. ആശുപത്രികളിലെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളെ വിവിധ വിഭാഗങ്ങളായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രീതി ഒഴിവാക്കി.

 തിയേറ്ററുകളിൽ ഇനിമുതൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. ബാറുകൾ, ക്ലബ്ബുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവടങ്ങളിലും നൂറു ശതമാനം ആളുകൾക്ക് പ്രവേശനമുണ്ടാകും. 

എല്ലാ പൊതുപരിപാടികൾക്കും 25 സ്വ.മീറ്ററിൽ ഒരാൾ എന്നനിലയിൽ സാമൂഹിക അകലം പാലിച്ച് പരമാവധി 1500 പേരെ വരെ പങ്കെടുപ്പിക്കാൻ ജില്ലാ കലക്ടർമാർക്ക് അനുവാദം നൽകാമെന്നും ഉത്തരവിലുണ്ട്.

Post a Comment

0 Comments