താമരശ്ശേരിയിൽ അഞ്ചര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ.

താമരശ്ശേരി:  അഞ്ചര കിലോയോളം കഞ്ചാവുമായി പരപ്പൻപൊയിൽ സ്വദേശി പിടിയിൽ. കതിരോട് പൂളക്കര ജയന്തിനെയാണ് താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെച്ച് പോലീസ് പിടികൂടിയത്.

ഡി വൈ എസ് പിയുടെ സ്ക്വാഡ് അംഗങ്ങളും താമരശ്ശേരി പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

എസ് ഐമാരായ വി.കെ.സുരേഷ്, രാജീവ് ബാബു, സനൂജ്, മുരളീധരൻ, അഭിലാഷ്, എ എസ് ഐ ജയപ്രകാശ്, സി പി ഒ മാരായ ശോഭിത്, റഫീഖ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

0 Comments