ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ നാളെ മുതൽ പുനരാരംഭിക്കും; ഉച്ചവരെ ക്ലാസ്


സംസ്ഥാനത്ത ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ തിങ്കളാഴ്ച പുനരാരംഭിക്കും. ഉച്ചവരെയാണ് ക്ലാസ്.

അങ്കണവാടികൾ, ക്രഷുകൾ, കിന്റർഗാർട്ടനുകൾ എന്നിവയും തിങ്കളാഴ്ച തുറക്കും. രോഗവ്യാപനത്തോത് അവലോകനം ചെയ്ത് ചർച്ചകൾക്കു ശേഷമേ ക്ലാസുകൾ വൈകുന്നേരംവരെ നീട്ടൂ എന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

ഈ മാസം അവസാനത്തോടെ ക്ലാസുകൾ വൈകുന്നേരം വരെയാക്കാനാകുമെന്നാണ് കഴിഞ്ഞയാഴ്ച കോവിഡ് അവലോകന യോഗം വിലയിരുത്തിയത്. കഴിഞ്ഞതവണ സ്കൂൾ തുറന്നപ്പോൾ ഇറക്കിയ മാർഗരേഖ പ്രകാരമാകും ഇത്തവണയും പ്രവർത്തനം.

10, 11, 12 ക്ലാസുകൾ കഴിഞ്ഞ തിങ്കളാഴ്ച പുനരാരംഭിച്ചിരുന്നു. ബാച്ച് തിരിഞ്ഞ് വൈകുന്നേരംവരെയാണ് ഈ ക്ലാസുകൾ നടക്കുന്നത്. പാഠഭാഗം തീർത്ത സ്കൂളുകളിൽ അധിക ക്ലാസ് നൽകാനും നിർദേശിച്ചിട്ടുണ്ട്.

Post a Comment

0 Comments