യുദ്ധം പ്രഖ്യാപിച്ച് റഷ്യ


യുക്രെയ്നെതിരെ യുദ്ധം പ്രഖ്യാപിച്ച് റഷ്യ.സെനിക നടപടിക്ക് ഉത്തരവിട്ട് പുടിൻ. യുക്രെയ്നിലെ ഡോൺബാസിലേക്ക് കടക്കാൻ സൈന്യത്തിന് നിർദേശം. തടയാൻ ശ്രമിക്കുന്നവർക്ക് സൈന്യം മറുപടി നൽകുമെന്ന് പുടിൻ. എന്തിനും തയ്യാറെന്നും പുടിൻ. ഇടപെട്ടാൽ ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. റഷ്യൻ നടപടിയെ തുടർന്ന് യുക്രെയ്ൻ അതിർത്തിയിലെ വിമാനത്താവളങ്ങൾ അടച്ചു. 

റഷ്യൻ നീക്കത്തിനെതിരെ യുക്രെയ്ൻ യുഎന്നിനോട് സഹായം തേടി.സ്വന്തം സുരക്ഷയ്ക്കായി ആയുധം കൈയിൽ സൂക്ഷിക്കാനും പൗരന്മാർക്ക് യുക്രെയ്‌ൻ അനുമതി നൽകി.

Post a Comment

0 Comments